നീന്തൽ പഠിപ്പിക്കുന്നതിനിടെ മകനും അച്ഛനും മുങ്ങിമരിച്ചു
Posted On June 29, 2022
0
368 Views
കണ്ണൂരിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ ഏച്ചൂർ സ്വദേശി ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.
വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഷാജി ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് മാനേജരാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Trending Now
An anthem forged in fire!👑🔥
October 29, 2025













