ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട കാര്യമില്ല; ചെന്നിത്തല ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ സുധാകരൻ
മുൻ പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
സർക്കാറിന് സംഭാവന നല്‍കണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ല.
സംഭാവന നല്കാൻ കോണ്‍ഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നല്‍കുകയായിരുന്നു വേണ്ടതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്ബളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല സംഭാവന നല്‍കിയത്.
അതേസമയം, സുധാകരന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
വ്യവസായികളും സിനിമ താരങ്ങളും ഉള്‍പ്പടെ സംഭാവന നല്‍കിയിരുന്നു. അതേസമയം, ദുരിതാശ്വാസനിധിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.