കേരളത്തില് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; ആറു ജില്ലകളില് ജാഗ്രതാ നിര്ദ്ദേശം
Posted On August 5, 2024
0
280 Views
കേരളത്തില് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ന്യൂനമർദ്ദങ്ങളുടെയും ഒരു ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് ആറു ജില്ലകളില് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്ബുകള് പ്രവർത്തിക്കുന്ന സ്കൂളുകള്ക്ക് ഇന്നും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള് വ്യക്തമാക്കി.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













