തൃക്കാക്കര ഇന്ന് വിധിയെഴുതുന്നു; പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ
മൂന്ന് ആഴ്ച്ചയോളം നീണ്ട വിപുലമായ പ്രചാരണ മാമാങ്കത്തിനൊടുവില്‍ തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. 239 പോളിംങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്ങ്. പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. 1,01,530 വനിതകളും ഒരു ട്രാന്‍സ്ജന്‍ഡറും ഇതില്‍ ഉള്‍പ്പെടുന്നു. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജില്‍ ക്രമീകരിച്ചിരിക്കുന്ന സ്ട്രോങ് റൂമിലേക്ക് മാറ്റും. ജൂണ്‍ മൂന്ന് വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ഭിന്നശേഷിക്കാര്‍, പൂര്‍ണ ഗര്‍ഭിണികള്‍, കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാര്‍, ഗുരുതര രോഗികള്‍ തുടങ്ങിയവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാം. പോളിങ് അവസാനിക്കുന്ന വൈകിട്ട് 6ന് ബൂത്തിനു പുറത്തുള്ള ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പുവരുത്തും.
Content Highlights: Thrikkakara, By Election, Polling Date