തൃശൂരില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
തൃശൂരില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരൂപ്പടന്ന സ്വദേശിനി അഫ്സാന (21) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഫ്സാന ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഓഗസ്റ്റ് ഒന്നാം തിയതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ അഫ്സാനയുടെ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി അമല്‍ പിടിയിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അമല്‍ അഫ്സാനയെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. പ്രണയത്തിലായിരുന്ന അമലും അഫ്സാനയും ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതരായത്.
മൂന്നു മാസം മുന്‍പ് ഇവര്‍ മൂന്നുപീടികയിലെ ഒരു ഫ്ളാറ്റിലേക്ക് മാറിത്താമസിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് സമീപവാസികള്‍ അറിയിച്ചു.
Content Highlights: Suicide, Dowry, Death, Police, Case