തൃപ്പൂണിത്തുറ സ്ഫോടനം; പ്രതികളായ പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍
![](https://sarklive.com/wp-content/uploads/2024/02/831e18102ceea89da03573322a75964a4669ead0dcb05433c954b4261a533d94-960x640.webp)
പടക്കപ്പുരയിലെ സ്ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍.ഹില്‍പാലസ് പോലിസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്.
മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. പടക്ക സംഭരണശാലയില്‍ തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന് നഷ്ടമായത്.
ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.