വിഷു ബംപര്‍ വിജയികളെ കണ്ടെത്തി; 10 കോടിയുടെ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും
![](https://sarklive.com/wp-content/uploads/2022/05/Vishu-Bumper.jpg)
വിഷു ബംപര്‍ ലോട്ടറി വിജയികളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ.എം.പ്രദീപ് കുമാര്‍, ബന്ധു എന്‍.രമേശ് എന്നിവരാണ് വിജയികള്‍. HB 727990 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബന്ധുവിനെ കൂട്ടുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പത്തു കോടി രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. ലോട്ടറി ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് വിജയികളെ കണ്ടെത്താനായത്. മെയ് 22നായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിന് 5 ദിവസം മുന്‍പാണ് ഇവര്‍ ടിക്കറ്റെടുത്തത്. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ടിക്കറ്റ് ഹാജരാക്കാന്‍ വൈകിയതെന്ന് ഇരുവരും പറഞ്ഞു,
90 ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക ട്രഷറിയിലേക്ക് പോകും. തമിഴ്നാട് സ്വദേശികളായതിനാല്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖകളും നോട്ടറിയുടെ സാക്ഷ്യപത്രവും ആവശ്യമാണ്. ഇത് ഹാജരാക്കാത്തതിനാല്‍ ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയ ഇവരുടെ ടിക്കറ്റ് സ്വീകരിച്ചിട്ടില്ല.
Content Highlight: Vishu Bumper, Winners, Lottery, Kerala Lottery