വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാന 80കാരിയെ എടുത്തെറിഞ്ഞു; ഗുരുതര പരിക്ക്
വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ 80കാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്തുവെച്ച് 80കാരിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. കാലിന് പരിക്കേറ്റ കൈതവേലില്‍ സ്വദേശിനിയായ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് പതിവായി ആക്ഷേപം ഉണ്ട്. ശുചിമുറിയില്‍ പോയി വീട്ടിലേക്ക് വരുമ്പോഴാണ് തങ്കമ്മയെ കാട്ടാന ആക്രമിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് തങ്കമ്മയെ എടുത്തെറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.












