നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
Posted On May 30, 2023
0
1.2K Views
നടന് ഹരീഷ് പേങ്ങന് (48) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിയന്തരമായി കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഹരീഷിനെ സാമ്പത്തികമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി.
Trending Now
An anthem forged in fire!👑🔥
October 29, 2025












