കേരള സ്റ്റോറിയുടെ സംവിധായകന് സുദീപ്തോ സെന്‍ ആശുപത്രിയില്‍
ദി കേരള സ്റ്റോറി എന്ന വിവാദ ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് സുദീപ്തോ സെന്‍ പറഞ്ഞു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തന്നെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഡോക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. സംവിധായകന് ആശുപത്രിയിലായതോടെ ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.