കൊച്ചിയില്‍ വീടു കയറി ആക്രമണം നടത്തിയ സംഘം പിടിയില്‍
കൊച്ചി വടക്കേക്കരയില്‍ വീടു കയറി ആക്രമണം നടത്തിയ സംഘം പിടിയില്‍. വടക്കേക്കര ചിറ്റാട്ടുകരയില്‍ കളരിക്കല്‍ അമ്പലത്തിനു സമീപം താമസിക്കുന്ന മലയില്‍ രാജേന്ദ്രന് എന്ന യാളുടെ വീട്ടില്‍ കമ്പിവടിയുമായി അതിക്രമിച്ചു കയറി രാജേന്ദ്രന്റെ മക്കളായ ആരോമല്‍ ചന്തു എന്നിവരെ ആക്രമിച്ച് വീട് തല്ലി തകര്‍ത്ത അക്രമി സംഘമാണ് പിടിയിലായത്.
കോട്ടുവള്ളി നന്ത്യാട്ടുകുന്നം പള്ളത്ത് വീട്ടില്‍ ജയിന്(54), കോട്ടുവള്ളി കൈതാരം ചെറിയപ്പിള്ളി പാടത്ത് വീട്ടില്‍ വിജില്‍ (39), ആലങ്ങാട് പാനായിക്കുളം തോട്ടത്തും പടി വീട്ടില്‍ തന്‍വീര്‍ (24) പറവൂര്‍ മന്നം തൈപ്പറമ്പില്‍ വീട്ടില്‍ സിനു (27), കോട്ടുവള്ളി കിഴക്കേപ്രം കൊട്ടിക്കാപ്പറമ്പില് വീട്ടില്‍ രതീഷ്കുമാര്‍(49), ആലങ്ങാട് നീറിക്കോട് ചളിക്കുളം വീട്ടില്‍ സുജിത്ത് (35), ഏഴിക്കര നന്ത്യാട്ടുകുന്നം ഓലിയില്‍ വീട്ടില്‍ ശ്രീകേഷ് (41) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
രാജേന്ദ്രന്റെ മകന്റെ കൂട്ടുകാരനായ അര്ജുന് എന്നയാളും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അര്ജുന് രാജേന്ദ്രന്റെ മക്കളോട് ഒന്നിച്ച് രാജേന്ദ്രന്റെ വീട്ടിലുണ്ടെന്നറിഞ്ഞ് വീട്ടില്‍ കമ്പി വടിയുമായി അതിക്രമിച്ചു കയറിയ പ്രതികള്‍ ആരോമലിനെയും ചന്തുവിനെയും ആക്രമിച്ചു. വീട്ടിലെ അലമാരിയും ടീപ്പോയിയും തല്ലിത്തകര്‍ത്തു. മുറ്റത്ത് സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകള്‍ കമ്പി വടി കൊണ്ട് അടിച്ചു നശിപ്പിച്ചു. ആക്രമണത്തിനുശേഷം ചിറ്റാട്ടുകര കളരിക്കല്‍ അമ്പലത്തിന്റെ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രതികളെ പോലിസ് പിടികൂടിയത്.
മുനമ്പം ഡിവൈഎസ്പി എം.കെ മുരളിയുടെ നിര്‍ദ്ദേശപ്രകാരം വടക്കേക്കര പോലീസ് ഇന്‍സ്പെക്ടര്‍ വി.സിസൂരജ് ,എസ് ഐമാരായ എം.എസ് ഷെറി, വി.എം റസാഖ്, ഏ എസ് ഐ റോബര്‍ട്ട് ഡിക്സണ്‍, അഭിലാഷ് സി.പി. ഒ മാരായ ദില്‍ രാജ്, പ്രദീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.