വയനാട് മാനന്തവാടി തിരുനെല്ലിയിലെ റെസിഡൻഷ്യല്‍ സ്കൂളില്‍ 127 വിദ്യാര്‍ത്ഥികള്‍ അന്തിയുറങ്ങുന്നത് ക്ലാസ് മുറികളില്‍

വയനാട്ടില്‍ ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളോട് കൊടുംക്രൂരത. വയനാട് മാനന്തവാടി തിരുനെല്ലിയിലെ റെസിഡൻഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അന്തിയുറങ്ങുന്നത് ക്ലാസ് മുറികളില്‍.
127 പെണ്‍കുട്ടികളെ മൂന്ന് ക്ലാസ് മുറികളിലായിട്ടാണ് താമസിപ്പിച്ചിരിക്കുന്നത്. 127 പെണ്‍കുട്ടികള്‍ക്കായി ഇവിടെ ഒറ്റ ശുചിമുറിയാണ് ആകെയുള്ളത്. റെസിഡൻഷ്യല്‍ സ്കൂളിലെ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് മാറ്റിയത്. എന്നാല്‍, അസൗകര്യങ്ങള്‍ക്കുനടുവില്‍ ശുചിമുറി പോലും ഇല്ലാതെ ക്ലാസ് മുറികളിലെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ കഴിയുകയാണ് വിദ്യാര്‍ത്ഥികള്‍. പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലാണെന്ന് സാക്ഷ്യപ്പെടുത്തിയ കെട്ടിടത്തിന് തൊട്ടുസമീപത്താണ് സ്കൂളിലെ 257 വിദ്യാര്‍ത്ഥികളും പഠിക്കുന്നത്.
ജൂലൈ മാസത്തില്‍ റെസിഡൻഷ്യല്‍ സ്കൂള്‍ ആറളത്തേക്ക് മാറ്റുമെന്ന തീരുമാനം വന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. ആറളത്തെ സ്കൂള്‍ ബില്‍ഡിങ്ങില്‍ വൈദ്യുതി ലഭിക്കാത്തതാണ് കുട്ടികളെ മാറ്റാത്തത് എന്നാണ് അധികൃതർ നല്കുന്ന വിശദീകരണം. മൂന്ന് ക്ലാസ് റൂമുകളിലായി 127 പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ടെന്ന വിവരം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ സ്കൂള്‍ മാറ്റത്തിന് തീരുമാനമായതാണെന്നും സീനിയര്‍ സൂപ്രണ്ട് ജയൻ നാലുപുരക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി ഒആര്‍ കേളുവിന്റെ പഞ്ചായത്തിലാണ് സംഭവം.
ആറളത്തെ സ്കൂള്‍ ബില്‍ഡിങ്ങില്‍ വൈദ്യുതി ലഭിക്കാത്തതാണ് കുട്ടികളെ മാറ്റാത്തത് എന്നാണ് അധികൃതരുടെ ന്യായം. മൂന്ന് ക്ലാസ് മുറികളിലാണ് ഇത്രയും കുട്ടികള്‍ താമസിക്കുന്നതെന്നും അധികൃതർ സ്ഥിരീകരിച്ചു.ജൂലൈയില്‍ സ്കൂള്‍ മാറ്റത്തിന് തീരുമാനമായതാണെന്നും സീനിയര്‍ സൂപ്രണ്ട് ജയൻ നാലുപുരക്കല്‍ പറഞ്ഞു.
വയനാട് തിരുനെല്ലിയിലെ റെസിഡൻഷ്യൽ എന്ന സ്കൂൾ ഗവൺമെന്റ് ആശ്രമം ഹൈസ്കൂൾ, എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് പ്രധാനമായും വയനാട്ടിലെയും കോഴിക്കോട്ടെയും പാണീയ, അടിയ ആദിവാസി കുട്ടികൾക്കായുള്ള ഏക റെസിഡൻഷ്യൽ സ്കൂൾ ആണ്.
ഹോസ്റ്റൽ സൗകര്യം സ്കൂൾ തുടങ്ങിയപ്പോൾ മുതൽ തന്നെ ഉള്ളതാണ് . ഇത് ഒരു റെസിഡൻഷ്യൽ സ്കൂൾ അതായത് താമസിച്ചു പഠിക്കുന്നതിനുള്ള സ്കൂൾ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്..പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലാണെന്ന് സാക്ഷ്യപ്പെടുത്തിയ കെട്ടിടത്തിന് തൊട്ടുസമീപത്താണ് സ്കൂളിലെ 257 വിദ്യാർഥികളും പഠിക്കുന്നത്.