ഉല്‍സവ കാലം ആഘോഷിക്കാന്‍ ജീവനക്കാര്‍ക്ക് 30 ദിവസത്തെ ശമ്ബളം ബോണസ്

ഉല്‍സവ കാലം ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. ജീവനക്കാര്‍ക്ക് 30 ദിവസത്തെ ശമ്ബളം ബോണസ്
2024-25 കാലത്ത് ജോലി ചെയ്തവര്‍ക്കാണ് ബോണസ്. നേരത്തെ ജോലി ചെയ്തിരുന്ന വകുപ്പില്‍ നിന്ന് മാറ്റം ലഭിച്ചവര്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യുന്ന വകുപ്പാണ് ബോണസ് നല്‍കേണ്ടത്.
ബോണസ് നല്‍കേണ്ടത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ഗ്രൂപ്പ് സി, ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത ഗ്രൂപ്പ് ബി വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ബോണസ് ലഭിക്കുക. അഡ് ഹോക്ക് ബോണസ് ആയിട്ടാണ് 30 ദിവസത്തെ ശമ്ബളം പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വര്‍ഷം ജോലി ചെയ്തവര്‍, അല്ലെങ്കില്‍ ആറ് മാസം തുടര്‍ച്ചയായി ജോലി ചെയ്തവര്‍ എന്നിവര്‍ക്കാണ് ബോണസ്.
2025 മാര്‍ച്ച് 31 വരെ സര്വീസിലുണ്ടായിരുന്നവര്ക്കാണ് ബോണസ് ലഭിക്കുക. ഒരു വര്‍ഷം പൂര്‍ണമായി ജോലി ചെയ്യാത്തവര്‍ക്ക് ജോലി ചെയ്ത മാസങ്ങള്‍ കണക്കാക്കി ബോണസ് നല്‍കും. അഡ്ഹോക്ക് ബോണസ് നല്കാന് രാഷ്ട്രപതി അനുമതി നല്‍കിയതായി ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമായി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സൈന്യത്തിലെയും അര്‍ധ സേനാ വിഭാഗത്തിലെയും യോഗ്യരായവര്‍ക്കും ബോണസ് കിട്ടും. കേന്ദ്ര സര്‍ക്കാരിന്റെ ശമ്ബള ഘടനയില്‍ ജോലി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. മറ്റു ബോണസുകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാകും പണം അനുവദിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷം കാലാവധിയില്‍ നിശ്ചിത ദിവസം ജോലി ചെയ്ത കാഷ്വല്‍ ജീവനക്കാര്‍ക്കും ബോണസ് ഉണ്ട്. ഇവര്‍ക്കുള്ള ബോണസ് തുക 1184 രൂപയായി നിശ്ചയിച്ചു.