ആഗോള ഭീമന്മാരുമായി മത്സരിക്കാൻ എഐ അസിസ്റ്റന്റ് കൈവെക്സ്
ഇന്ത്യ ആഗോള AI ഭൂപടത്തിൽ സ്വന്തമായ ഒരിടം സ്ഥാപിക്കാൻ ശ്രമിക്കുന്നു!!
ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി തുടങ്ങിയ ആഗോള ഭീമന്മാരുമായി മത്സരിക്കാൻ ലക്ഷ്യമിടുന്ന എഐ അസിസ്റ്റന്റ് കൈവെക്സ് (Kyvex) പുറത്തിറക്കി ഇന്ത്യൻ കോടീശ്വരൻ .പ്രമുഖ ഇന്ത്യൻ ശതകോടീശ്വരനും സംരംഭകനുമായ പേൾ കപൂർ (Pearl Kapur) ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയിരിക്കുന്നത്…കൈവെക്സിൻ്റെ രൂപകൽപ്പനയും വികസനവും പൂർണ്ണമായും നടത്തിയത് ഇന്ത്യൻ AI എഞ്ചിനീയർമാരും ഗവേഷകരും ചേർന്നാണ്. ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കളുടെ ശേഷി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ പ്രൊജക്ടിൻ്റെ പ്രധാന ലക്ഷ്യം.
ഈ പ്ലാറ്റ്ഫോം നിലവില്‍ വെബ് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ലഭ്യം. ഉടൻ തന്നെ കൈവെക്സിനെ ആൻഡ്രോയ്ഡ്, ഐഒഎസ്, സംയോജിത ബ്രൗസർ ആപ്ലിക്കേഷനുകള്‍ എന്നിവയിലേക്ക് ഇത് വികസിപ്പിക്കും. ഇത് പൂർണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതും കമ്ബനി സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ലാർജ് ലാംഗ്വേജ് മോഡലിനെ (LLM) അടിസ്ഥാനമാക്കിയുള്ളതുമാണ് എന്നതാണ് കൈവെക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത….ഇത് ആഗോള പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ തന്നെ വിവരങ്ങൾ വിശകലനം ചെയ്യാനും ഉത്തരം നൽകാനും Kyvex-നെ സഹായിക്കുന്നു..Kyvex-നെ ഒരു സാധാരണ ചാറ്റ്ബോട്ടിനപ്പുറം അത്യാധുനികമായ ഒരു ഗവേഷണ എഞ്ചിൻ ആയിട്ടാണ് അവതരിപ്പിക്കുന്നത്…ഗവേഷണ ആവശ്യങ്ങൾക്കായി, പല സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ഒറ്റയടിക്ക് സംഗ്രഹിച്ച്, ആഴത്തിലുള്ള വിശകലനം നൽകാൻ ഇത് സഹായിക്കും.
ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും, കൂടുതല്‍ കൃത്യവും, സന്ദർഭോചിതവും, ആഴത്തിലുള്ളതുമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് കൈവെക്സിന്റെ ലക്ഷ്യം.കൈവെക്സിന്റെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, ഈ സംരംഭത്തിന് പ്രമുഖ ഐഐടി അക്കാദമിക് വിദഗ്ധരില്‍ നിന്ന് പിന്തുണ ലഭിച്ചു. ഐഐടി ഡല്‍ഹി മുൻ ഡയറക്ടർ പ്രൊഫസർ രാംഗോപാല്‍ റാവു, ഐഐടി ഖരഗ്പൂർ മുൻ ഡയറക്ടർ പ്രൊഫസർ പി.പി. ചക്രവർത്തി തുടങ്ങിയ പ്രമുഖ അക്കാദമിക് വിദഗ്ധർ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. ഇത്, കൈവെക്സ് വെറുമൊരു എഐ ടൂള്‍ മാത്രമല്ല, ആഗോള എഐ നേതൃത്വത്തിലേക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാക്കുന്നു.
കൈവെക്സ് നിലവില്‍ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്. എന്നാല്‍ കമ്ബനി ഉടൻ തന്നെ ഇത് ആൻഡ്രോയ്ഡ്, ഐഒഎസ്, ബ്രൗസർ ഇന്റഗ്രേഷൻ എന്നിവയില്‍ കൈവെക്സ് ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. വരും ദിവസങ്ങളില്‍ കൈവെക്സ് ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യാപകമായി ലഭ്യമാക്കും. വിവരങ്ങള്‍ കണ്ടെത്തുന്നതിലും ഗവേഷണം ചെയ്യുന്നതിലും പൂർണ്ണമായും പരിവർത്തനം വരുത്താൻ കഴിയുന്ന ഒരു ചുവടുവയ്പ്പാണ് കൈവെക്സ് എന്ന് ലോഞ്ചിംഗ് വേളയില്‍ പേള്‍ കപൂർ പറഞ്ഞു. എല്ലാവർക്കും സൗജന്യവും തുറന്നതുമായ ആക്സസ് നല്‍കിക്കൊണ്ട് എഐ നവീകരണത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനായി കമ്ബനി പ്രവർത്തിക്കുന്നുണ്ടെന്നും അദേഹം വിശദീകരിച്ചു.
കൈവെക്സ് പൂർണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തത് ഇന്ത്യൻ എഐ എഞ്ചിനീയർമാരും ഗവേഷകരുമാണെന്ന് കമ്ബനി പറയുന്നു. ലോകത്തിനായി ഇന്ത്യയില്‍ നിർമ്മിച്ചത് എന്ന തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി, വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളിലെ എല്ലാവർക്കും എഐ ആക്സസ് ചെയ്യാവുന്നതാക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.Kyvex-ൻ്റെ ലോഞ്ച്, ഇന്ത്യ ആഗോള AI ഭൂപടത്തിൽ സ്വന്തമായ ഒരിടം സ്ഥാപിക്കാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും പുതിയ സൂചനയാണ്.













