തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്

തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് . പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം. ജീവനക്കാർ പാമ്പിനെ അടിച്ചുകൊന്നു. രണ്ട് ദിവസം മുമ്പും ഇത്തരത്തിൽ സമാന സംഭവം നടന്നിരുന്നു.ദർബാർ ഹാളിന് പിന്നിലെ ഇടനാഴിയിലായിരുന്നു അന്ന് പാമ്പിനെ കണ്ടത്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്ത് വച്ച് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. എന്നാൽ, ആളുകൂടിയതോടെ പാമ്പ് ഇടനാഴിയിൽ നിന്ന് കാർഡ്ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങി.