സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണം; ഗുസ്തി ഫെഡറേഷന് പ്രസിഡന്റിനെതിരെ അരവിന്ദ് കെജ്രിവാള്
സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഗുസ്തി ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്രിവാളിന്റെ പ്രസ്താവന. രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ഒരാഴ്ചയായി ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുകയാണ്. നേരിട്ട അപമാനത്തിനെതിരെയാണ് അവരുടെ പ്രതിഷേധമെന്നും കെജ്രിവാള് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രതിയെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. പരാതിയില്‍മേല്‍ രണ്ട് എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തു. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നുവെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
എല്ലാ പദവിയില്‍നിന്നും ബ്രിജ് ഭൂഷണെ നീക്കി അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമാണ് ഗുസ്തി താരങ്ങളുടെ നിലപാട്.