തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിൽ പക്ഷിയിടി
ശ്വാസം കൈയ്യിൽ പിടിച്ച് പൈലറ്റ്

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം.ലണ്ടനിലെ ഗാറ്റ്വിക് എയർപോർട്ടിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ AI 171 വിമാനം പറന്നുയർന്ന് അൽപസമയത്തിനകം, ഏകദേശം 825 അടി ഉയരത്തിൽ വെച്ച് വിമാനം അപ്രതീക്ഷിതമായി താഴേക്ക് പതിച്ച് തകർന്നുരുന്നു. പൈലറ്റ് കൺട്രോൾ റൂമിലേക്ക് ‘മേഡേ’ സന്ദേശം നൽകിയിരുന്നു.
ടേക് ഓഫിനിടെ ഉണ്ടായ പക്ഷിയിടി ആവാം അപകടരണമെന്ന് സംശയം ശക്തമാണ് …. കാരണം വിമാനത്തിന്റെ എഞ്ചിനുകൾക്ക് ശക്തി നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ച ഒരു പ്രധാന സാധ്യതയായി വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വിമാനത്തിന്റെ എഞ്ചിനുകളിൽ പക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അടുത്തിടെ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി, മുംബൈ, ബെംഗളൂരു കഴിഞ്ഞാൽ അഹമ്മദാബാദിലാണ് പക്ഷിയിടി സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ വ്യാഴാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയര്‍വേയ്സ് വിമാനം റണ്‍വേയില്‍ പറന്നിറങ്ങാന്‍ തുടങ്ങുന്നതിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്. പക്ഷി വിമാനത്തിൽ ഇടിക്കുകയും എന്നാൽ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൈലറ്റിന്റെ സമയോചിത ഇടപെടലും നിയന്ത്രണവും കാരണം വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡിംഗ് നടത്തുകയുമാണ് ഉണ്ടായത് . അതീവ ഗുരുതരമായ സംഭവമായതിനാല്‍ പൈലറ്റ് ഉടന്‍തന്നെ പക്ഷിയിടി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഭാഗത്തുനിന്ന് ഉടന്‍ അന്വേഷണമുണ്ടാകും.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് ലാന്ഡിഗിനെത്തിയ എയര്‍ ഇന്ത്യ,ഇന്‍ഡിഗോ,മാലി എയര്‍ലൈന്‍സ്,വിമാനങ്ങള്‍ക്ക് നേരെ പലവട്ടമാണ് പക്ഷികള്‍ പറന്നടുത്തത്. ഇതില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകില്‍ ഇടിച്ച പക്ഷി വിമാനത്താവളത്തിനു പുറത്ത് വീണു. ചത്തുവീണ പക്ഷിക്ക് ചുറ്റുമായി പക്ഷിക്കൂട്ടം വട്ടമിട്ട് പറന്നതോടെ പലവിമാനങ്ങളും ലാന്‍ഡിഗ് നടത്താന്‍ ഏറെ ബുദ്ധിമുട്ടി.
ലാന്‍ഡിംഗ് സമയത്ത് റണ്‍വേയില്‍ നിന്ന് പക്ഷികളെ പടക്കമെറിഞ്ഞ് തുരത്താനുള്ള സംവിധാനമുണ്ടെങ്കിലും ചുറ്റുമതിന് മുകളിലായി പറന്നിറങ്ങുന്ന പക്ഷികളെ തുരത്താനുള്ള സംവിധാനങ്ങള്‍ ഇനിയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.കേരളത്തിൽ തന്നെ ,ഇത്തരത്തിൽ പക്ഷിയിടി സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ,,,
സെപ്റ്റംബർ 14, 2025: കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുണ്ടായിരുന്ന വിമാനം ഉടൻ തന്നെ റദ്ദാക്കുകയും, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. പക്ഷിയിടിച്ച വിമാനം സാങ്കേതിക പരിശോധനകൾക്കായി മാറ്റുകയും ചെയ്തു .
2025 ജൂൺ 22, നു ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ എയർബസ് A320 വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് ഏകദേശം 200 അടി ഉയരത്തിൽ വെച്ച് പക്ഷിയിടിച്ച സംഭവം നമുക്കറിയാം . വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും, ഇതേത്തുടർന്ന് തിരുവനന്തപുരം-ഡൽഹി മടക്ക സർവീസ് റദ്ദാക്കേണ്ടി വന്നു.
ഏപ്രിൽ 13, 2025 മസ്കറ്റിൽ നിന്ന് വന്ന ഒമാൻ എയർ വിമാനം (ബോയിംഗ് 737 മാക്സ് 8) ലാൻഡിംഗിന്റെ അവസാന ഘട്ടത്തിൽ പക്ഷിയിടിച്ച് തകരാറിലായി. വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റേണ്ടിയും വന്നു.
അടുത്തിടെ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി, മുംബൈ, ബെംഗളൂരു കഴിഞ്ഞാൽ അഹമ്മദാബാദിലാണ് പക്ഷിയിടി സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിമാനത്താവള അധികൃതർ പടക്കം പൊട്ടിച്ചും മറ്റ് പ്രതിരോധ മാർഗ്ഗങ്ങളിലൂടെയും പക്ഷികളെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് വിമാന സർവീസുകളെയും യാത്രികരെയും ആശങ്കയിലാക്കുന്നുണ്ട്. വിമാനത്താവളത്തിന് സമീപം മാലിന്യം വലിച്ചെറിയുന്നതും അനധികൃത അറവുശാലകളുമാണ് പക്ഷികളെ കൂടുതലായി ആകർഷിക്കുന്നതും ഭീഷണി വർധിപ്പിക്കുന്നതും എന്നതാണ് ഒരു വസ്തുത ….