മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ.സുധാകരനെതിരെ കേസ്
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തു. സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയിലാണ് കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കെ. സുധാകരന് മുഖ്യമന്ത്രിയെക്കുറിച്ച് അവഹേളനപരമായ പരാമര്‍ശം നടത്തിയത്.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കി സുധാകരന് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയില്‍ കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്തിരിക്കുന്നത്.
താന്‍ നടത്തിയത് മലബാറിലെ ഒരു നാടന്‍ പ്രയോഗമാണെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സുധാകരന് പറഞ്ഞിരുന്നു. അങ്ങനെ തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നതായും സുധാകരന് പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
പരാമര്‍ശം പിന്‍വലിച്ചതുകൊണ്ട് തെറ്റായ പ്രവണത മാറില്ലെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ സുധാകരന് മറുപടി നല്‍കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന് മലയാളികളെ ഒന്നാകെ അപമാനിച്ചതാണെന്നും സുധാകരന്റെ നടപടി മനപൂര്‍വ്വമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരായുള്ള കെ സുധാകരന്റെ വിവാദ പരാമര്‍ശം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കുകയാണ് എല്‍ഡിഎഫ്.
Content Highlight: Case registered against K Sudhakaran over controversial comment on CM Pinarayi Vijayan