ഒരു പട്ടു വക്കീലും, ഒരു പൊട്ട വര്‍ഗ്ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്; സ്വപ്ന വിവാദത്തില്‍ അരുണ്‍ കുമാര്‍
സ്വപ്നയുടെ മൊഴികള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണെന്ന് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഡോ.അരുണ്‍ കുമാര്‍. ഒരു പട്ടു വക്കീലും ഒരു പൊട്ട വര്‍ഗ്ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. ഒരു ലോജിക്കും തുടര്‍ച്ചയും തെളിവുമില്ലാത്തതാണ് സ്വപ്നയുടെ മൊഴികള്‍. അന്വേഷണത്തെയോ രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്.
ആരുടെ സ്വര്‍ണ്ണം, ആര്‍ക്കു വേണ്ടി, ആരൊക്കെ എന്നീ ചോദ്യങ്ങള്‍ അനാഥമാകുന്നതു മാത്രം ബാക്കി. ഒപ്പം പിന്നിലോടുന്നവരുടെ സഞ്ചിത നഷ്ടം കാണാനിരിക്കുന്നതേയുള്ളുവെന്നും അരുണ്‍ കുമാര്‍ ഫെയിസ്ബുക്കില് കുറിക്കുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ അക്രമാസക്തമാകുന്ന സാഹചര്യത്തിലാണ് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാർത്താ പ്ലാൻ്റിംഗ് ആണ് സ്വർണ്ണക്കടത്തു കേസിലെ സ്വപ്ന മൊഴികൾ. അന്വേഷണത്തെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്.ഒരു ലോജിക്കും തുടർച്ചയും തെളിവുമില്ലാത്തത്. ആരുടെ സ്വർണ്ണം, ആർക്കു വേണ്ടി, ആരൊക്കെ ഈ ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി. ഒപ്പം പിന്നിലോടുന്നവരുടെ സഞ്ചിത നഷ്ടം കാണാനിരിക്കുന്നതേ ഉള്ളു. ഒരു പട്ടു വക്കീലും, ഒരു പൊട്ട വർഗ്ഗീയ വിപ്പും ചേർന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. കൂടെ ഓടുന്നവരോടാണ്.അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ല.
Content Highlights: Swapna Suresh, Dr Arun Kumar, Gold Smuggling Case