തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു; അപകടം തേങ്ങയിടാന് ശ്രമിക്കുന്നതിനിടെ
Posted On June 10, 2022
0
114 Views

തിരുവനന്തപുരം വിഴിഞ്ഞം, ചൊവ്വരയില് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടന്, മകന് റെനില് എന്നിവരാണ് ദാരുണമായി മരിച്ചത്. ഇരുമ്പു തോട്ടി ഉപയോഗിച്ച് തേങ്ങയിടാന് ശ്രമിക്കുന്നതിനിടെയാണ് അപകടം. തോട്ടി 11 കെവി ലൈനില് കുടുങ്ങി ഇരുവര്ക്കും ഷോക്കേല്ക്കുകയായിരുന്നു. സംഭവത്തില് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല് നടപടികള് സ്വീകരിച്ചു.
Content Highlights: Death, Electrocuted, Accident, KSEB