എഐ രംഗത്ത് ഞെട്ടിക്കുന്ന മാറ്റവുമായി ‘ജെമിനി 3 വരുന്നു
എഐ രംഗത്ത് മത്സരം മുറുകുന്നതിനിടെ, ലോകത്തിലെ മുൻനിര ടെക് ഭീമനായ ഗൂഗിൾ, തങ്ങളുടെ ഏറ്റവും പുതിയതും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചതുമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡൽ ‘ജെമിനി 3’ അവതരിപ്പിച്ചു.
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തയാണിത്. എഐ മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, ഗൂഗിൾ ഡീപ്മൈൻഡ് ടീമാണ് ജെമിനി 3-യെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ജെമിനി 3-ക്ക് അതിൻ്റെ മുൻഗാമികളെക്കാൾ അത്യധികം മികച്ച വിചിന്തന ശേഷിയും Deep Multimodal Understanding കഴിവും ഉണ്ടെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
എന്താണ് മികച്ച വിചിന്തന ശേഷി അഡ്വാൻസ്ഡ് reasoning: സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളും അക്കാദമിക് ചോദ്യങ്ങളും കൂടുതൽ കൃത്യതയോടെ വിശകലനം ചെയ്യാനും ഉത്തരം നൽകാനും ജെമിനി 3-ക്ക് സാധിക്കും. മുൻ മോഡലുകൾക്ക് പരിഹരിക്കാൻ കഴിയാതിരുന്ന പല പ്രശ്നങ്ങളിലും ജെമിനി 3 മികച്ച പ്രകടനം കാഴ്ചവെച്ചു.
മൾട്ടിമോഡൽ understanding: ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദ ക്ലിപ്പുകൾ, കോഡ് എന്നിവ ഉൾപ്പെടെ വിവിധ രൂപത്തിലുള്ള ഡാറ്റ ഒരേസമയം മനസ്സിലാക്കാനും അവയെ സമന്വയിപ്പിക്കാനും ഇതിന് കഴിയും. കൈകൊണ്ട് എഴുതിയ കുറിപ്പുകൾ പോലും വായിച്ച് ഘടനാപരമായ വിവരങ്ങളാക്കി മാറ്റാൻ ഇതിന് സാധിക്കും.
ജെമിനി 3-യുടെ ‘ഏജൻ്റിക് കോഡിംഗ്’ശേഷി, ഡെവലപ്പർമാർക്ക് സങ്കീർണ്ണമായ കോഡിംഗ് ടാസ്ക്കുകൾ കുറഞ്ഞ പ്രോംപ്റ്റുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.സെർച്ച് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെല്ലാം ജെമിനി 3 ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഗൂഗിളിന്റെ ഉറപ്പ്. എല്ലാ ഉപയോക്താക്കള്‍ക്കും ജെമിനി ആപ്പിലും ഇത് ലഭ്യമാകും. എങ്കിലും സബ്സ്ക്രൈബ് ചെയ്തിട്ടുള്ള പ്ലാൻ അനുസരിച്ച് ഉപയോഗ പരിധിയില്‍ വ്യത്യാസമുണ്ടാകും. നിലവില്‍ 65 കോടിയിലേറെ ഉപയോക്താക്കള്‍ എല്ലാ മാസവും ജെമിനി എഐ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍ പറയുന്നു.
“ജെമിനി 3 യുക്തിഭദ്രമായ ചിന്തയുടെ കാര്യത്തില്‍ അത്യാധുനികമാണ്. ഒരു ആശയത്തിലെ സൂക്ഷ്മമായ സൂചനകള്‍ മനസ്സിലാക്കുന്നതിനോ, അല്ലെങ്കില്‍ ഒരു ദുഷ്കരമായ പ്രശ്നത്തെ വേർതിരിച്ചെടുക്കുന്നതിനോ എല്ലാം ജെമിനി 3ന് കഴിയും. നിങ്ങളുടെ ആവശ്യത്തിന് പിന്നിലെ സന്ദർഭവും ഉദ്ദേശവും കണ്ടെത്താൻ ജെമിനി 3-ക്ക് കൂടുതല്‍ കഴിവുണ്ട്. അതിനാല്‍ കുറഞ്ഞ പ്രോംപ്റ്റിംഗ് വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുന്നു. വെറും രണ്ട് വർഷത്തിനുള്ളില്‍, എഐ വെറും ടെക്സ്റ്റുകളും ഇമേജുകളും വായിക്കുന്നതില്‍ നിന്ന് സന്ദർഭം വായിക്കാൻ കഴിവുള്ളതായി പരിണമിച്ചുവെന്നത് വിസ്മയകരമാണ്”- ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചെ വിശദീകരിച്ചു”
ഈ പുതിയ മോഡൽ, എഐ രംഗത്ത് ഗൂഗിളിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് സാങ്കേതിക വിദഗ്ധർ കരുതുന്നത്. ഓപ്പൺഎഐയുടെ ജിപിടി 5.1 ഉൾപ്പെടെയുള്ള മുൻനിര മോഡലുകളുമായി മത്സരിക്കാൻ ജെമിനി 3-ക്ക് സാധിക്കും.
അറിഞ്ഞത് കുന്നോളമാണെങ്കിൽ അറിയാനുള്ളത് കടലോളമെന്നും എന്ന് ചുരുക്കം













