പിള്ളേരുടെ കൈയിൽ വാൾ അല്ല, പുസ്തകം വെച്ച് കൊടുക്കടോ; ദുർഗാവാഹിനി റാലിയിലെ ആയുധവിവാദത്തിൽ ഹരീഷ് ശിവരാമകൃഷ്ണന്
തിരുവനന്തപുരത്ത് ദുർഗാവാഹിനി പ്രവർത്തകരായ പെൺകുട്ടികൾ വാളുമേന്തി പ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രശസ്ത ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. കുട്ടികളുടെ കൈയ്യില് വാള് അല്ല, പുസ്തകമാണ് വെച്ച് കൊടുക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം അവര്ക്ക് സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
“പിള്ളേരുടെ കയ്യിൽ വാൾ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ.പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ …” എന്നായിരുന്നു ഹരീഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മെയ് 22 ന് ആയിരുന്നു ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വിശ്വ ഹിന്ദു പരിഷദിൻ്റെ വനിതാദളമായ ദുർഗാവാഹിനിയുടെ പ്രവർത്തകരായ പെൺകുട്ടികൾ വാളേന്തി റോഡിലൂടെ പ്രകടനം നടത്തിയത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.