ബ്രഹ്മപുരം വിഷയത്തില്‍ അടിയന്തരമായി ഇടപെടണം; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്കി ജസ്റ്റിസ് ദേവന് രാമചന്ദ്രന്
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കാട്ടി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്തു നല്കി. പ്ലാന്റിലെ തീപിടിത്തത്തെു തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരത്തും വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നു കാട്ടി ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്ത്.
ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി കൊച്ചി നഗരം വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ രാവിലെ ഒമ്പത് മണി വരെ നഗരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വിഷപ്പുകയില്‍ മുങ്ങുന്ന അവസ്ഥയാണുള്ളത്. പ്രശ്നം പരിഹരിക്കാനായി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.