ആലുവ മുന്‍ എംഎല്‍എ കെ മുഹമ്മദ് അലി അന്തരിച്ചു
ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദ് അലി അന്തരിച്ചു. 76 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ കാലം ആലുവയെ നിയമസഭയില്‍ പ്രതിനിധീകരിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹം. ആറു തവണയാണ് മുഹമ്മദ് അലി ആലുവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17നായിരുന്നു ജനനം. കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973-ല്‍ എഐസിസി അംഗമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്.
ഇദ്ദേഹത്തിന്റെ മരുമകള്‍ ഷെല്‍ന നിഷാദിനെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഏറെക്കാലമായി കോണ്‍ഗ്രസില്‍ നിന്ന് മുഹമ്മദ് അലി അകന്നു കഴിയുകയായിരുന്നു.