നടന് കൊച്ചുപ്രേമന് അന്തരിച്ചു
ചലച്ചിത്രതാരം കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടകത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം 250 ചിത്രങ്ങളില്‍ അഭിനയിച്ചു. ഏഴു നിറങ്ങളാണ് ആദ്യ സിനിമ. ഹാസ്യതാരമായും സ്വഭാവ നടന് എന്ന നിലയിലും തിളങ്ങി.
തിരുവനന്തപുരം, പേയാട് സ്വദേശിയായ പ്രേംകുമാര്‍ ആണ് സിനിമയില്‍ കൊച്ചുപ്രേമനായത്. ഗുരു, കഥാനായകന്, ദി കാര്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപ്പെട്ടി മച്ചാന്, പട്ടാഭിഷേകം, കല്യാണരാമന്, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോന്, ഛോട്ടാ മുംബൈ, സ്വലേ, ടു ഹരിഹര്‍ നഗര്‍, ശിക്കാര്‍, മായാമോഹിനി, ആക്ഷന്‍ ഹീറോ ബിജു, ലീല, വരത്തന്, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി.