ബോഡി ഷെയിമിംഗ് വിവാദം; ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
സംവിധായകന് ജൂഡ് ആന്റണിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഖേദപ്രകടനവുമായി മമ്മൂട്ടി. തലയില്‍ മുടിയില്ലെങ്കിലും നിറയെ ബുദ്ധിയാണെന്നായിരുന്നു സംവിധായകനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. 2018 എന്ന ജൂഡ് ആന്റണി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു വിവാദ പരാമര്‍ശം. മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രദ്ധിക്കുമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മമ്മൂട്ടി വ്യക്തമാക്കി.
പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന് ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.