കർണാടകയിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും അവധി ബാധകം

കർണാടകയിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കുന്ന ‘മെൻസ്ട്രുൽ ലീവ് പോളിസി, 2025’ ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം ..കർണാടകയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് വർഷത്തില്‍ ശമ്ബളത്തോടു കൂടിയ 12 ദിവസത്തെ ആർത്തവ അവധി നല്കാൻ വ്യവസ്ഥ ചെയ്യുന്ന ഈ നയത്തിന്, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭായാണ് അംഗീകാരം നല്‍കിയത് …സർക്കാർ, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫീസുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആർത്തവ സമയത്ത് ശമ്ബളത്തോടു കൂടിയ അവധി നല്‍കണമെന്ന ആവശ്യം ദേശീയ തലത്തില്‍ വർഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്.
വനിതാ ജീവനക്കാർക്ക് മാസം ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഒരു വർഷം ആകെ 12 ദിവസത്തെ ആർത്തവ അവധി എടുക്കാൻ സാധിക്കും…ഈ പോളിസി സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ വനിതാ ജീവനക്കാർക്കും ബാധകമാണ്.
സർക്കാർ ഓഫീസുകൾ, വസ്ത്രനിർമ്മാണ ശാലകൾ , മൾട്ടിനാഷണൽ കമ്പനികൾ , ഐടി സ്ഥാപനങ്ങൾ , മറ്റ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ അവധിക്ക് അർഹതയുണ്ട്.
ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങള്‍ ഈ ആവശ്യം നടപ്പിലാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ അവിടുത്തെ സർക്കാർ ഓഫീസുകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് മാത്രമാണ് വർഷത്തില്‍ 12 ദിവസം ശമ്ബളത്തോടു കൂടിയ അവധി നല്‍കുന്നത്.
ഇതുപോലെ, കർണാടകയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും മാസത്തില്‍ ഒരു ദിവസം ശമ്ബളത്തോടു കൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍, ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ്, ‘ആർത്തവ അവധി നയം 2025’ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സ്ത്രീകള്‍ക്ക് ഒരു വർഷം 12 ദിവസം ശമ്ബളത്തോടു കൂടിയ അവധി ലഭിക്കും. അവരുടെ ആർത്തവ ചക്രം അനുസരിച്ച് ഈ അവധി എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്നതാണെന്ന് തൊഴില്‍ ക്ഷേമ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
ഇന്ത്യയിൽ ബീഹാർ ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ആർത്തവ അവധി നടപ്പിലാക്കിയിട്ടുണ്ട്…1992 മുതൽ ഈ നയം നടപ്പിലാക്കിയ, ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ആർത്തവ അവധി നയം നടപ്പിലാക്കിയത് ബീഹാറിലാണ് … ബീഹാറിൽ ഓരോ മാസവും തുടർച്ചയായി രണ്ട് ദിവസത്തെ അവധി (വർഷത്തിൽ 24 ദിവസം) ലഭിക്കുന്നു. ഇവിടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമാണ് അവധി ലഭിക്കുവാനുള്ള അവസരം .
ഒഡീഷയിലും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നു.
കേരളംത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നു അതായത് ഹാജർ നിലയിൽ ഇളവ് നൽകുന്നു .
അതുപോലെ സർക്കാർ നിയന്ത്രണത്തിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐ.ടി.ഐ) വനിതാ ട്രെയിനികൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി നൽകുന്നു