കൊച്ചി പറവൂരില് പ്ലസ് വണ് വിദ്യാര്ത്ഥി വീടിനുള്ളില് തൂങ്ങി മരിച്ച നിലയില്
Posted On March 4, 2025
0
91 Views
വടക്കന് പറവൂരില് പ്ലസ് വണ് വിദ്യാര്ത്ഥിയെ വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. പുത്തന്വേലിക്കരയിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പില് സുധാകരന്റെ മകന് അമ്പാടിയാണ് മരിച്ചത്.
അമ്പാടിയുടെ അമ്മ അര്ബുദ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില് പോയി മടങ്ങിയെത്തിയപ്പോള് വീട് അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും വാതില് തുറന്നില്ല. തുടര്ന്ന് അയല്വാസികളെ വിളിച്ച് വാതില് തുറന്നുനോക്കുമ്പോള് തൂങ്ങിയ നിലയില് അമ്പാടിയെ കണ്ടെത്തുകയായിരുന്നു.
Trending Now
An anthem forged in fire!👑🔥
October 29, 2025













