കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകും; കെ സുധാകരന് പോലീസിന്റെ നോട്ടീസ്

കെപിപിസിസി പ്രസിഡന്റ് കെ സുധാകരന് നോട്ടീസ് നല്കി പോലീസ്. കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് പോലീസ് നല്കിയ നോട്ടീസില്‍ പറയുന്നത്. അക്രമമുണ്ടായാല്‍ നടപടിയെടുക്കുമെന്നും പോലീസ് നോട്ടീസില്‍ വ്യക്തമാക്കി. കണ്ണൂര്‍ സിറ്റി അസി. കമ്മീഷണറാണ് ഇന്നു രാവിലെ സുധാകരന് നോട്ടീസ് നല്‍കിയത്.
ഇന്ന് നടക്കുന്ന കളക്ട്രേറ്റ് മാര്‍ച്ച് സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. മാര്‍ച്ചിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള കല്ലേറ്, കുപ്പിയേറ് എന്നിവയ്ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടഞ്ഞില്ലെങ്കില്‍ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു നോട്ടീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നയാള്‍ക്ക് നല്‍കുന്നത്.
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlights: K Sudhakaran, UDF, Swapna Suresh, March, Collectorate