ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

നടന് ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ സംഭവത്തിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന ഭാസിയെ വിലക്കിയത്. കേസില്‍ അവതാരക നല്കിയ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
പിന്നീട് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് അവതാരക പരാതി പിന്‍വലിക്കുകയും ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതായും താന്‍ അത് അംഗീകരിച്ചതായും അവതാരകയും വ്യക്തമാക്കിയിരുന്നു. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്.
ക്യാമറകള്‍ എല്ലാം ഓഫാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം നടന് തന്നെയും ക്യാമറമാന്മാരെയും ചീത്ത വിളിച്ചുവെന്നായിരുന്നു പരാതി. പരാതി പിന്‍വലിച്ചെങ്കിലും നടന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് തുടരുമെന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. രണ്ടു മാസത്തിനു ശേഷമാണ് വിലക്ക് പിന്‍വലിക്കുന്നത്.