3.27 കോടി ആദ്യ ദിന കളക്ഷന്‍; യുവാക്കള്‍ ഏറ്റെടുത്ത് സാറ്റര്‍ഡേ നൈറ്റ്
കിറുക്കനെയും കൂട്ടുകാരെയും മലയാളി യുവത ഏറ്റെടുത്തു. സൗഹൃദം ആഘോഷമാക്കുന്ന നിവിന്‍ പോളി ചിത്രം സാറ്റര്‍ഡേ നൈറ്റിന് രണ്ടാം ദിനവും മികച്ച ബുക്കിംഗ് ആണ്. ആദ്യ ദിവസം ഉള്ള വേള്‍ഡ്വൈഡ് കളക്ഷന്‍ 3.27 കോടിയാണ്. ശനിയാഴ്ചയും മികച്ച ബുക്കിംഗ് സിനിമ നേടിയിട്ടുണ്ട്. കൂടുതലായും യുവാക്കളാണ് സ്റ്റാന്‍ലിയെയും കൂട്ടുകാരെയും നെഞ്ചിലേറ്റിയിരിക്കുന്നത്.
സ്റ്റാന്‍ലി, അജിത്, ജസ്റ്റിന്, സുനില്‍ എന്നീ നാല് സുഹൃത്തുക്കളുടെ കഥയാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നമുക്ക് നഷ്ട്ടപ്പെട്ട സൗഹൃദങ്ങള്‍ തിരികെ പിടിക്കാന്‍ ചിത്രം പ്രേരിപ്പിക്കും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. അതുകൊണ്ടു തന്നെ യുവാളെയും വിദ്യാര്‍ത്ഥികളെയും സിനിമ ആകൃഷിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിന്‍ പോളി-റോഷന് ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നവീന്‍ ഭാസ്കര്‍ ആണ്. ദുബായ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്, ശാരി, വിജയ് മേനോന്, അശ്വിന് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.
ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി. ശിവനടേശ്വരന്‍, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന് എം.ആര്. ആക്ഷന്‍ ഡിറക്ടേഴ്സ്: അലന് അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പ്രൊമോ സ്റ്റില്‍സ്: ഷഹീന് താഹ, പ്രൊഡക്ഷന്‍ കണ്ട്രോളര്: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്വിന് അഗസ്റ്റിന്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്സ്: വിവേക് രാമദേവന്, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്.