ഉറ്റവരെ ഉരുളെടുത്തു, 10 വർഷത്തെ പ്രണയം, താങ്ങായി നിന്ന ശ്രുതിയുടെ പ്രതിശ്രുതവരൻ വെന്റിലേറ്ററിൽ
ഒരു മനുഷ്യന് താങ്ങാവുന്നതിലും അധികമാണ് ചൂരൽ മല സ്വദേശിനി ശ്രുതിയുടെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വയനാട് ചൂരൽമല ഉരുൾപ്പെട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ഇനി സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് ജെൻസൺ ആയിരുന്നു. എന്നാൽ ഇന്ന് ജെൻസൺ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ വെന്റിലേറ്ററിലാണ്. ഉറ്റവരെ ഉരുളെടുത്ത ശ്രുതിക്ക് ഇണങ്ങാനും പിണങ്ങാനും ഈ ലോകത്ത് ഉണ്ടായിരുന്ന ഒരേയൊരാൾ..
ഇന്ന് ഒന്നും മിണ്ടാകാനാകാതെ കണ്മുന്നിൽ കിടക്കുന്നു. വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് ആണ് ജെന്സനടക്കം ഒൻപത് പേർക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം വാനും കോഴിക്കോട് കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാൻ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജെൻസന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമാണ് എന്നാണ് ലഭിക്കുന്ന സൂചന.. ജെൻസണായിരുന്നു വാഹനമോടിച്ചത്. കുടുംബത്തെ ഒന്നടങ്കം ഉരുളെടുത്തപ്പോൾ അവൾക്ക് അച്ഛനും അമ്മയും സഹോദരനുമായിരുന്നു അവൻ പിന്നീട്.
കഴിഞ്ഞ പത്തുവർഷമായുള്ള പ്രണയമായിരുന്നു ഇരുവരും. രണ്ടു മതവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നിട്ടും രണ്ടു വീട്ടുകാർക്കും വിവാഹത്തിന് പൂർണ്ണ സമ്മതം. ചൂരൽമലയിൽവെച്ച് ദുരന്തത്തിന് ഒരു മാസം മുൻപായിരുന്നു ഇരുവരുടെയും നിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്.
തന്റെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ശ്രുതിയുടെ അച്ഛൻ ശിവണ്ണയും അമ്മ സബിതയും അനിയത്തി ശ്രേയയും ദുരന്തത്തിൽ മരണപ്പെട്ടു. അച്ഛന്റെ രണ്ടു സഹോദരങ്ങളുടെ കുടുംബങ്ങളെയും ദുരന്തം കവർന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.
എന്നാൽ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്. ഇന്നും ആ വേദനയിൽ നിന്നും അവൾ പൂർണമായും മുക്തയായിട്ടില്ല. അപ്പോഴാണ് ജെൻസന്റെ അപകടവും.. ആരുമില്ലെന്ന തോന്നലിൽ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് ജെൻസൺ ആയിരുന്നു. വയനാട് ദുരന്തഭൂമിയിൽ സ്നേഹത്തിന്റെ മാതൃകയായി മാറിയിരുന്നു ഇരുവരും.
പരാതി പറയുമ്പോൾ കേട്ടിരുന്നവനും സങ്കടങ്ങൾ വരുമ്പോൾ നെഞ്ചോട് ചേർത്ത് നിർത്തിയവനും ഇന്ന് ഒന്നും അറിയാതെ കിടക്കുന്നു. ഒരു പെൺകുട്ടി സഹിക്കാവുന്നതിലും അധികമാണ് ഇതല്ലാം. പലർക്കും ഇത് വെറും ഒരു വാർത്ത മാത്രമായി മാറും. എന്നാൽ എപ്പോഴെങ്കിലും അവൾക്കൊപ്പം നിന്ന് ചിന്തിക്കുമ്പോഴേ ആ മനസിന്റെ വേദന അറിയാൻ കഴിയുകയുള്ളു. കേരളം കണ്ട മഹാ ദുരന്തം ആയിരുന്നു ചൂരൽമല ഉരുൾപൊട്ടൽ. മോശം സ്വപ്നങ്ങൾ കണ്ട് ഉണരാത്ത രാത്രികളില്ല എന്നായിരുന്നു അന്ന് ശ്രുതി ജെൻസനൊപ്പം നിന്ന് പറഞ്ഞരുന്നത്.
ദേഹമാസകലം ചെളി വന്ന് പൊതിയുന്നതാണ് ഞെട്ടിക്കുന്ന സ്വപ്നങ്ങളിൽ ഏറെയും. ജൻസൻ ഒപ്പമുള്ളപ്പോ സമാധാനം തോന്നുന്നുവെനന്നായിരുന്നു ശ്രുതി പറഞ്ഞത്. ജൻസൺ കൂടെയുള്ളത് കൊണ്ട് ഒറ്റക്കാക്കി പോയില്ലെല്ലോയെന്ന ആശ്വാസം മാതാപിതാക്കൾക്ക് ഉണ്ടാവും. ഏതു സമയവും പെണ്ണിനൊപ്പം നടക്കാൻ നാണമില്ലേയെന്ന് ആളുകൾ ചോദിക്കുമ്പോഴും ശ്രുതിയെ ഒറ്റക്കാക്കാൻ മനസില്ലെനന്നായിരുന്നു അന്ന് ജെൻസൺ പറഞ്ഞിരുന്നു. അന്ന് എല്ലാം മറന്ന് ശ്രുതി പഴയ പോലെ ജീവിതത്തിലേക്ക് ജെൻസൺ കാത്തിരുന്ന്, കൂടെ നിന്നു. ഇന്ന് എല്ലാം ഭേദമായി പഴയ ജെൻസണായി തിരിച്ചു വരാൻ ശ്രുതിയും കാത്തിരിക്കുന്നുന്നുണ്ട്. ശ്രുതിയുടെ കണ്മുന്നിൽ തന്നെയുണ്ട്ജെൻസൺ. ഈ പ്രണയത്തെ തോൽപിക്കാൻ അങ്ങനെ ആർക്കു എളുപ്പം സാധിക്കാതിരിക്കട്ടെ.