മദ്രസയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം ബാലരാമപുരത്ത് മദ്രസയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുക. തിരുവനന്തപുരം ബീമാപ്പളളി സ്വദേശിനി 17 വയസുകാരിയായ അസ്മിയ മോള് ആണ് തൂങ്ങി മരിച്ചത്.
ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. സംഭവത്തില്‍ ബന്ധുക്കള്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.
അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്.