മന്ത്രി പി രാജീവിന്റെ വാഹനം റൂട്ട് മാറി ഓടിയ സംഭവം; പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്വലിച്ചു
മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനം റൂട്ട് മാറി ഓടിയ സംഭവത്തില് പോലീസുകാരുടെ സസ്പെന്ഷന് പിന്വലിച്ചു. റൂട്ട് മാറ്റം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തത്. സസ്പെന്ഷന് നടപടി സേനയില് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കമ്മീഷണര് തന്നെയാണ് സസ്പെന്ഷന് പിന്വലിച്ചത്. പള്ളിച്ചലില്നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കല് ജംക്ഷനില്നിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസ് നിര്ദേശിച്ചത്. എന്നാല് പൈലറ്റ് വാഹനം കിള്ളിപ്പാലം തമ്പാനൂര്, ബേക്കറി ജംഗ്ഷനുകള് വഴി ചാക്കയിലെത്തി ദേശീയപാതയില് പ്രവേശിക്കുകയായിരുന്നു.
മന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ ഗ്രേഡ് എസ്ഐ എസ്.എസ്.സാബുരാജന്, സീനിയര് സിവില് പൊലീസ് ഓഫിസര് എന്.ജി.സുനില് എന്നിവരാണ് സസ്പെന്ഷനിലായത്. ഇവരില് സാബു രാജന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല് ലഭിച്ചിരുന്നു.