വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഒളിവില്‍
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മൂനന്നാം പ്രതി ഒളിവില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനീത് കുമാര്‍ ആണ് ഒളിവില്‍ പോയത്. ഇയാളാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. സംഭവത്തിന് ശേഷം വിമാനത്താവളത്തിന് പുറത്തുപോയ ഇയാളെ പോലീസിന് കസ്റ്റഡിയില്‍ എടുക്കാനായില്ല. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഫര്‍ദീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
അറസ്റ്റിലായവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വലിയതുറ പോലീസ് ചുമത്തിയിരിക്കുന്നത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഗൂഢാലോചന വിമാനസുരക്ഷയ്ക്ക് ഹാനി വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്മാന് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍ഡിഗോ അറിയിച്ചു. പ്രതിഷേധവും തുടര്‍ സംഭവങ്ങളും നടന്നത് വിമാനത്താവളത്തില്‍ അല്ലാത്തതിനാല്‍ സിഐഎസ്എഫ് കേസെടുത്തിട്ടില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് ഉടന്‍ അന്വേഷണം ആരംഭിക്കും. ഗുരുതര വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് സൂചന.
Content Highlights: Indigo, Flight, Chief Minister, Youth Congress, Pinarayi Vijayan