തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി”യിലെ തിരുവീർ ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്സ്
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി”യിലെ തിരുവീറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ ഈ ചിത്രത്തിൽ വേഷമിടുന്നത്.

പരുക്കൻ ലുക്കിൽ ഒരു ഗ്രാമീണ മാസ്സ് കഥാപാത്രമാണ് തിരുവീർ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ നായികയായ ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കുന്നത്. ലുങ്കിയും ബനിയനും തോളിൽ പൊതിഞ്ഞ ഒരു തോർത്തും ധരിച്ചു ഒരു ഗ്രാമീണ പാതയിലൂടെ നടക്കുന്ന രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തിരുവീർ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചുരുണ്ട മുടിയും, താടിയും, വായിലെ ടൂത്ത് ബ്രഷ് എന്നിവയും കഥാപാത്രത്തിന് ഗ്രാമീണവും ജീവസുറ്റതുമായ ആധികാരികത നൽകുന്നുണ്ട്.
സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്സ്, “ഓ സുകുമാരി” എന്ന ഈ പുതിയ ചിത്രത്തിലൂടെ, സംവിധായകൻ ഭരത് ദർശൻ എഴുതിയ മനോഹരമായ കഥ വെള്ളിത്തിരയിൽ എത്തിക്കുകയാണ്. മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി













