അവളീ നാടിന്റെ ശത്രുവാണെന്ന് പറഞ്ഞവർ ഇന്ന് പറയുന്നു അവളീ നാടിന്റെ അഭിമാനമാണ്
അവളീ നാടിന്റെ ശത്രുവാണ്… അവളെയീ മൈതാനത്തിലേക്കടുപ്പിക്കരുത് ” എന്ന് ജനം ആർത്ത് വിളിച്ചൊരു പെൺകുട്ടി…ജമിമ റോഡ്രിഗസ്: മുംബൈയുടെ മണ്ണിൽ നിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക്… 2000 സെപ്റ്റംബർ 5-ന് മുംബൈയിലെ ഭാണ്ഡൂപിലാണ് ജമിമ ജെസിക്ക റോഡ്രിഗസ് ജനിച്ചത്. കായിക പ്രേമികളായ ഒരു മംഗളൂരിയൻ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. ജമിമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് ഒരു ജൂനിയർ ക്രിക്കറ്റ് കോച്ചായിരുന്നു. അദ്ദേഹം തന്നെയാണ് മകൾക്ക് ക്രിക്കറ്റിൽ ആദ്യ പരിശീലനം നൽകിയതും, സ്കൂളിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം രൂപീകരിച്ചതും. ക്രിക്കറ്റ് മാത്രമല്ല ജമിമയുടെ ഇഷ്ട കായിക ഇനം. യുവതിയായിരിക്കുമ്പോൾ തന്നെ അവർ മഹാരാഷ്ട്രയെ ജൂനിയർ ഹോക്കിയിൽ പ്രതിനിധീകരിക്കുകയും, ഓൾറൗണ്ട് അത്ലറ്റിക് കഴിവ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
12-ാം വയസ്സിൽ മഹാരാഷ്ട്രയുടെ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടം നേടി.2017-ൽ, മുംബൈക്കായി ഒരു അണ്ടർ-19 ഏകദിന മത്സരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ 202 റൺസ്* നേടി. ആഭ്യന്തര ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി ഇതോടെ ജമിമ മാറി…2018 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 അന്താരാഷ്ട്ര മത്സരത്തിലൂടെയും, മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിനത്തിലൂടെയും ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു…പരിശ്രമശാലിയായ മധ്യനിര ബാറ്ററായും വല്ലപ്പോഴുമുള്ള ഓഫ് സ്പിന്നറായും ടീമിൽ വേഗത്തിൽ ഒരു പ്രധാന സ്ഥാനം കണ്ടെത്തി…മികച്ച തുടക്കം ലഭിച്ചെങ്കിലും, പിന്നീട് ഫോം നഷ്ടപ്പെട്ടതിനെ തുടർന്ന് 2022-ലെ ലോകകപ്പ് ടീമിൽ നിന്ന് ജമിമയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ഇത് താരത്തിന് കടുത്ത മാനസിക ആഘാതമായിരുന്നു.“
സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെടുന്ന പോലെ സ്വന്തമെന്ന് കരുതിയ ക്ലബിൽ നിന്ന് പുറത്താക്കപ്പെട്ട് നാണക്കേടിന്റെ പെരുമഴയിലേക്ക് ഇറങ്ങിയ ദിനങ്ങൾ…ചെയ്യാത്ത തെറ്റിന്റെ പേരിൽ നൂറു കണക്കിനു മനുഷ്യർ ചുറ്റുംകൂടി അപമാനിച്ച ദിനങ്ങളിൽ കരഞ്ഞും സങ്കടപ്പെട്ടും നുറുങ്ങിപ്പോയൊരു പെൺകുട്ടി…അവളെ മൈതാനത്തേക്ക് വിളിച്ച് ആയിരക്കണക്കിന് കാണികളുടെ മുൻപാകെ മാന.ഭംഗപ്പെടുത്തണമെന്ന ആഹ്വാനം വന്നുവെന്ന് ഓർക്കുമ്പോൾ മനസിലാവും എത്ര മാത്രം ഭീഷണികളിലൂടെയാണ് അവളാ ദിനങ്ങളിലൂടെ കടന്നുപോയതെന്ന്
ആ ദുരിത ദിനങ്ങളെ അതി ജീവിച്ചു കേറി വന്നീട്ടും അവളെ കളിക്കാനിറക്കിയാൽ കാര്യമില്ലെന്ന് പറഞ്ഞ് പുറത്തിരുത്തിയ ഒരുപാട് മാച്ചുകൾ
ഒടുവിൽ കഥ മാറുകയാണ്…നാട്ടിൽ എല്ലാരാലും വെറുക്കപ്പെട്ടൊരാൾ പിന്നീടാ നാടിന്റെ അഭിമാനമായി വരുന്നത് സിനിമകളിൽ കണ്ടീട്ടുണ്ട് പക്ഷെ കഴിഞ്ഞദിവസം ഇന്ത്യ അതിനു നേർ സാക്ഷിയായി ….
മുംബൈയിലെ ആയിരക്കണക്കിന് മനുഷ്യരെ സാക്ഷി നിർത്തി ജെമീമയെന്ന പെൺകുട്ടി തന്റെ കരങ്ങൾ ആകാശത്തിലേക്കുയർത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആർത്തുവിളിക്കുകയായിരുന്നു…അവൾക്കെതിരെയായിരുന്നില്ല ആ ആർപ്പു വിളി അവൾക്കുവേണ്ടിയായിരുന്നു
ഇന്നലെ അവൾ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ ഒരുപാട് മനുഷ്യർ… 2024 ഒക്ടോബറിൽ മുംബൈയിലെ പ്രശസ്തമായ ഖാർ ജിംഖാന , ജമീമ റോഡ്രിഗസിന് കായികരംഗത്തെ നേട്ടങ്ങൾക്ക് നൽകിയ ഓണററി അംഗത്വം റദ്ദാക്കി. ഇത് ജമീമയുടെ പിതാവ് ക്ലബ്ബ് നിയമങ്ങൾ ലംഘിച്ച് മതപരമായ പരിപാടികൾ നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു. ജമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ്, ‘ബ്രദർ മാനുവൽ മിനിസ്ട്രീസി’ന്റെ പേരിൽ ക്ലബ്ബ് പരിസരത്ത് 35 തവണയോളം അനധികൃത മതപരമായ പരിപാടികൾ സംഘടിപ്പിച്ചു എന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു നടപടി…ക്ലബ്ബിന്റെ നിയമപ്രകാരം രാഷ്ട്രീയമോ മതപരമോ ആയ പരിപാടികൾക്ക് അനുവാദമില്ല. ജമീമയുടെ വ്യക്തിപരമായ പെരുമാറ്റം കാരണമല്ല, മറിച്ച് കുടുംബാംഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗത്വം റദ്ദാക്കിയത്.
ഈ സംഭവങ്ങളെല്ലാം ജമീമയുടെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധികളെ മറികടന്നാണ് അവർ പിന്നീട് ലോകകപ്പ് സെമിഫൈനലിൽ റെക്കോർഡ് പ്രകടനം നടത്തിയത്. ജമീമയുടെ വ്യക്തിപരമായ പ്രവൃത്തിയല്ലെങ്കിലും, ഈ സംഭവം അവർക്ക് വലിയ നാണക്കേടുണ്ടാക്കി…ഈ സമയത്തും അതിനുമുമ്പും, പ്രത്യേകിച്ച് അവരുടെ ക്രിസ്ത്യൻ വിശ്വാസത്തിന്റെ പേരിലും, സോഷ്യൽ മീഡിയ റീലുകളുടെ പേരിലുമെല്ലാം ജമീമ കടുത്ത സൈബർ ആക്രമണങ്ങളും, വിദ്വേഷ പ്രചാരണങ്ങളും നേരിട്ടു. മാന ഭംഗപ്പെടുത്തണമെന്ന ആഹ്വാനം” പോലുള്ള കടുത്ത ഭീഷണികളും വെറുപ്പും ചില റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടു.
മത്സരത്തിന് ശേഷം അവളുടെ വാക്കുകളുണ്ട് ….ഈ ദിവസങ്ങളിൽ എല്ലാ ദിവസവും ഞാൻ കരഞ്ഞിട്ടുണ്ട് മാനസികമായി സുഖമില്ലാതായി മത്സരങ്ങൾക്ക് ശേഷം വല്ലാത്ത സങ്കടത്തിലൂടെ കടന്നു പോയി..ഇന്ന് തുടക്കത്തില്‍ ഞാന്‍ കളിക്കുകയായിരുന്നു ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു പിന്നീട് ഞാന്‍ തളരാന്‍ തുടങ്ങി അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് നീ അവിടെ നില്ക്കുക, ദൈവം എനിക്കു വേണ്ടി പോരാടും ഞാന്‍ അവിടെ നിന്നു, അവന് എനിക്കുവേണ്ടി പോരാടി
ജെമീമ എന്നത് ഇന്നലെ വരെ ഒരു പെൺകുട്ടിയുടെ പേരായിരുന്നു ഇനിയത് ഒരു ചരിത്രമാണ് മറ്റുള്ളവരാൽ ആക്രമിക്കപ്പെട്ട് സങ്കടത്തിലും നാണക്കേടിലും കഴിയുന്നവർക്ക് പലതവണ വായിച്ചു പഠിക്കാവുന്ന ചരിത്രം എത്രയൊക്കെ തളർന്നാലും വീണ്ടും ഉയർത്ത് വരാമെന്ന പുതു ചരിത്രം എഴുതിയവൾ …
2025-ലെ ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 127 റൺസ്* ജമിമയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി കണക്കാക്കപ്പെടുന്നു. ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ച ഈ പ്രകടനം എല്ലാ വിമർശനങ്ങളെയും ഇല്ലാതാക്കി…കളിക്കളത്തിന് പുറത്ത് വളരെ സന്തോഷവതിയും അച്ചടക്കവുമുള്ള വ്യക്തിത്വമാണ് ജമിമയുടേത്.
ചുരുക്കത്തിൽ, ജമിമ റോഡ്രിഗസിന്റെ കഥ എന്നത്, അതിജീവനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടും തിരികെ വരാനുള്ള നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്













