ഹരിത കര്‍മ്മസേന ശേമരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്സിന് മുന്നില്‍ ശുചിമുറി ഉപകരണം

ഹരിത കര്‍മ്മസേന ശേമരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന ബോക്സിന് മുന്നില്‍ ശുചിമുറി ഉപകരണം.ഉപകരണം കൊണ്ടുവെച്ചയാളെ കണ്ടെത്താനായില്ല .മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു സമീപം റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ബോക്സിന് അടുത്താണ് രണ്ട് ശുചിമുറി ഉപകരണങ്ങള്‍ കൊണ്ടുവന്നു വെച്ചിട്ടുള്ളത്.ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.കൊണ്ടുവന്നു വെച്ച് ആള് ആരാണെന്ന് ആര്‍ക്കും അറിയില്ല. വിവരം അറിഞ്ഞതോടെ പഞ്ചായത്ത് അധികൃതര്‍ ആളെ അന്വേഷിച്ചു ഇറങ്ങിയിരിക്കുകയാണ്. നിലവില്‍ ശുചി മുറി ഉപകരണങ്ങള്‍ ഹരിത കര്‍മ്മസേന എടുക്കുന്നില്ല. ഉപയോഗിച്ച ഉപകരണങ്ങള്‍ ആണോ ഇതെന്ന് നിശ്ചയമില്ല.ഇതിന്റെ ഉടമയെ കണ്ടെത്തിയാല്‍ മാത്രമേ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്.ഹരിത കര്‍മ്മ സേന അംഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ മോശം പ്രവര്‍ത്തി ചെയ്ത വ്യക്തിക്കെതിരെ നിയമപരമായ നടപടി ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.