അവിവാഹിതരെ ചതിച്ച് ഒയോ:ചെക്കിൻ സമയത്ത് പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം
ട്രാവൽ ബുക്കിംഗ് സേവനമായ ഓയോ പുതിയ ചെക്കിൻ പോളിസി അവതരിപ്പിച്ചു.ഇനി മുതല് അവിവാഹിതരായ പങ്കാളികള്ക്കും കാമുകി-കാമുകന്മാര്ക്കും ഓയോയില് റൂമെടുക്കാനാവില്ല. പ്രമുഖ ഹോട്ടല് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഓയോ ഉത്തര്പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില് ഈ ചെക്ക്-ഇന് റൂള് മാറ്റം നടപ്പാക്കിയിരിക്കുന്നത്. ഓയോ മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന് സാധ്യതയുണ്ട് എന്നും വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്തു. അവിവാഹിതരായ പങ്കാളികളെ ഇനി ഓയോയിൽ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല. 2025 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത് . പുതിയ നിബന്ധന അനുസരിച്ച് പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും.നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളിൽ അവിവാഹിതരായ ദമ്പതികൾക്ക് മുറിയെടുക്കുന്നതിനുള്ള അനുവാദം നൽകിയിരുന്നു. എന്നാൽ, ഇനി മുതൽ സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാര്ക്ക് മുറി നല്കുന്നത് ഹോട്ടല് അധികൃതരുടെ വിവേചനാധികാരമായി മാറും. ഇതിന്റെ ഉത്തരവാദിത്വം ഓയോ ഏറ്റെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ പോളിസി ആദ്യം നടപ്പിലാക്കുന്നത് ഉത്തർപ്രദേശിലെ മീററ്റിലാണ്. ഓയോയിൽ മുറിയെടുക്കുന്ന പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ ചെക്കിൻ സമയത്ത് ഹാജരാക്കണം. ഓൺലൈൻ ബുക്കിംഗിനും ഇത് ബാധകമാണ്. ഓയോ ഹോട്ടലുകളിൽ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന ആവശ്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിവിധ നഗരങ്ങളിലെ സാമൂഹിക സംഘടനകൾ രംഘത്ത് എത്തിയിരുന്നെന്നും ഓയോ വ്യക്തമാക്കുന്നു.
സുരക്ഷിതത്വവും ഉത്തരവാദിത്വത്തോടെയുമുള്ള ആഥിത്യമര്യാദകള് ഉയര്ത്തിപ്പിടിക്കാന് ഓയോ പ്രതിജ്ഞാബദ്ധമാണ്. ഇതിനോടൊപ്പം വ്യക്തി സ്വാതന്ത്രത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാലും, തങ്ങൾ പ്രവർത്തിക്കുന്ന മൈക്രോ വിപണികളിലെ നിയമപാലകരേയും ജനകീയ കൂട്ടായ്മകളേയും കേൾക്കേണ്ട ഉത്തരവാദിത്ത്വം തിരിച്ചറിയുന്നുണ്ട്. ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള് വിശകലനം ചെയ്യുമെന്നും ഓയോ നോര്ത്ത് ഇന്ത്യ റീജ്യന് ഹെഡ് പവസ് ശര്മ പറഞ്ഞു. കുടുംബങ്ങള്ക്കും വിദ്യാര്ഥികള്ക്കും വാണിജ്യ യാത്രക്കാര്ക്കും ഉൾപ്പെടെ സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന ബ്രാൻഡ് എന്ന നിലയില് പ്രചാരം നേടിയെടുക്കാനാണ് ഓയോ ഇതിലൂടെ ശ്രമിക്കുന്നത്.
മീറ്ററിലെ ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ച ശേഷം മറ്റിടങ്ങളിലേക്കും സമാന ചെക്ക്-ഇന് റൂള് കൊണ്ടുവരുന്ന കാര്യം ഓയോ തീരുമാനിക്കും. ചെക്ക്-ഇന് റൂളുകളില് മാറ്റം വേണമെന്ന ആവശ്യം പലകോണുകളില് നിന്നും ഉയര്ന്നതിന് പിന്നാലെയാണ് ഓയോ നിയമാവലി പൊളിച്ചെഴുതിയത് എന്നാണ് സൂചന. വിവാഹം കഴിക്കാത്ത കപ്പിള്സ് ഓയോയില് റൂം എടുക്കുന്നത് ചോദ്യം ചെയ്ത് പല നഗരങ്ങളിലും സാമൂഹ്യസംഘടനകള് പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നാണ് ഓയോ സംവിധാനവുമായി ബന്ധപ്പെട്ട വൃത്തങ്ങള് പറയുന്നത്. അവിവാഹിതരായ ദമ്പതിമാരെ മുറി ബുക്ക് ചെയ്യാന് ഓയോ ഇതുവരെ അനുവദിച്ചിരുന്നു.