വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് വെള്ളിയാഴ്ച വരെ വിലക്കി ഹൈക്കോടതി; ജാമ്യ ഹര്‍ജി മാറ്റി
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വെള്ളിയാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസില്‍ ഹാജരാകുന്ന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റൈനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടി ചോദിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഇടക്കാല ജാമ്യത്തില്‍ തുടരുന്ന വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ 32 പേരുടെ മൊഴി ഈ കേസില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നല്കി സഹായിച്ചെന്ന ആരോപണത്തില്‍ നടന് സൈജു കുറുപ്പ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മുങ്ങിയ വിജയ് ബാബു ഒരു മാസത്തോളം വിദേശത്ത് ഒളിവിലായിരുന്നു. ഇയാളെ നാട്ടിലെത്തിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് പാസ്പോര്‍ട്ട് റദ്ദാക്കുകയും ഇന്റര്‍പോള്‍ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 1നാണ് വിജയ് ബാബു നാട്ടിലെത്തിയത്.
Content Highlights: Vijay Babu, Rape, Bail, High Court