തിരുവനന്തപുരത്ത് യുവതി കഴുത്തില് കുത്തേറ്റ് മരിച്ച നിലയില്; ഇൻസ്റ്റഗ്രാം സുഹൃത്തിനായി തിരച്ചിൽ
Posted On January 21, 2025
0
79 Views

തിരുവനന്തപുരം കഠിനംകുളത്ത് കഴുത്തില് കുത്തേറ്റ് യുവതി മരിച്ച നിലയില്. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില് ആഴത്തിലുള്ള മുറിവുണ്ട്.
അമ്പലത്തില് പൂജയ്ക്ക് പോയ ഭര്ത്താവ് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. യുവതി കുട്ടികളെ രാവിലെ സ്കൂളില് വിട്ടിരുന്നു. ആതിരയുടെ സ്കൂട്ടര് കാണാനില്ല. യുവതിയുമായി ഇന്സ്റ്റഗ്രാമില് പരിചയമുള്ള എറണാകുളം സ്വദേശിയായ ഒരു യുവാവ് രണ്ടുദിവസം മുമ്പ് വീട്ടില് വന്നിരുന്നു. ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതായാണ് സൂചന.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025