ഇന്ത്യയെപ്പോലൊരു ഗ്ലോബല്‍ സൗത്ത് രാജ്യത്തോട് മയത്തിൽ അല്ലെങ്കിൽ ഈ കളിയില്‍ തോല്‍ക്കുമെന്ന് ട്രംപിനോട് ലോകരാജ്യങ്ങൾ

താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി.
ഇന്ത്യയോടും ചൈനയോടും us അങ്ങനെ സംസാരിക്കരുതെന്നുമനു ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പുടിൻ പറഞ്ഞത് . രണ്ട് ഏഷ്യൻ ശക്തികളെ ദുർബലപ്പെടുത്തുന്നതിനുള്ള തന്ത്രമായാണ് ട്രംപ് ഭരണകൂടം സാമ്ബത്തിക സമ്മർദ്ദങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്കി. ‘രണ്ടാഴ്ച മുമ്ബ് ഞാൻ പറഞ്ഞു, ഇന്ത്യ എണ്ണ വാങ്ങിയാല്‍ ഇന്ത്യക്ക് വലിയ പ്രശ്നങ്ങളുണ്ടാകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ഇത് റഷ്യക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാക്കി’ ട്രംപ് പറഞ്ഞു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവുമായി ഉപരോധങ്ങള്‍ ഇപ്പോഴും ആലോചനയിലാണ് എന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയെയും ചൈനയെയും ‘പങ്കാളികള്‍’ എന്ന് വിശേഷിപ്പിച്ച പുടിൻ, യുഎസ് താരിഫ് ഭരണകൂടം ഈ രാജ്യങ്ങളുടെ നേതൃത്വത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് പറഞ്ഞു. ‘1.5 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയെയും ശക്തമായ സാമ്ബത്തിക ശക്തിയായ ചൈനയെയും പോലുള്ള രാജ്യങ്ങള്‍ക്ക് അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്. ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാൻ പോകുന്നുവെന്ന് പറയുമ്ബോള്‍, അത്തരം വലിയ രാജ്യങ്ങളിലെ നേതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും പുടിൻ പറഞ്ഞു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉയർച്ച അംഗീകരിച്ചിട്ടും, ആഗോള രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു പുടിൻ്റെ പ്രസ്താവന. “എല്ലാ രാജ്യങ്ങള്‍ക്ക് അവരുടെ ചരിത്രത്തില്‍ ദുഷ്കരമായ കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഷിംഗ്ടണിന്റെ നിലപാടുകള്‍ പഴയ കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി. ‘കൊളോണിയല്‍ കാലഘട്ടം അവസാനിച്ചു. പങ്കാളികളോട് സംസാരിക്കുമ്ബോള്‍ ഭീഷണിയുടെ വാക്കുകള്‍ ഉപയോഗിക്കാൻ കഴിയില്ലെന്ന് തിരിച്ചറിയണം’ അദ്ദേഹം പറഞ്ഞു.
എന്നാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും യുഎസിന് പരോക്ഷ മറുപടി നല്‍കിയാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ സംസാരിച്ചത്. ലോകം യുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം മുന്നിലുണ്ട്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഒരു ഭീഷണിക്കു മുന്നിലും വഴങ്ങില്ല. ഷി ജിൻ പിങ് പറഞ്ഞു. ചൈനീസ് ചരിത്രം മുന്നോട്ടുപോക്കിന്റേതാണെന്നും ഷീ പറഞ്ഞു.
അതേസമയം വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട്ട് കൂടുതല്‍ മാന്യമായ സമീപനം വേണമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റൂബ്. വിദേശനയം കൂടുതല്‍ സഹകരണപരമായില്ലെങ്കില്‍ ഈ കളിയില്‍ തോല്‍ക്കുമെന്ന് യുഎസിന് നല്കിയ സന്ദേശത്തില്‍ സ്റ്റൂബ് പറഞ്ഞു.
”എന്റെ യൂറോപ്യന്‍ സഹപ്രവര്‍ത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോട് പറയുന്നു, ഇന്ത്യയെപ്പോലൊരു ഗ്ലോബല്‍ സൗത്ത് രാജ്യത്തോട് കൂടുതല്‍ സഹകരണപരവും മാന്യവുമായ ഒരു വിദേശനയം രൂപപ്പെടുത്തിയില്ലെങ്കില്‍, നമ്മള് ഈ കളിയില്‍ തോല്‍ക്കും,” സ്റ്റൂബ് പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ അടുത്തിടെ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും പങ്കെടുത്ത ഉച്ചകോടി നേരിടാന്‍ പോകുന്ന അപായത്തെ കുറിച്ച് ഗ്ലോബല്‍ വെസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അലക്സാണ്ടര്‍ സ്റ്റൂബ്. മാര്‍ച്ചില്‍ ട്രംപിന്റെ ഫ്ളോറിഡയിലുള്ള റിസോര്‍ട്ടില്‍ ഏഴ് മണിക്കൂര്‍ ഗോള്‍ഫ് കളിക്കിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചത്. ഡൊണാള്‍ഡ് ട്രംപിനെ സ്വാധീനിക്കാന്‍ കഴിയുന്ന ചുരുക്കം ചില യൂറോപ്യന്‍ നേതാക്കളില്‍ ഒരാളാണ് സ്റ്റൂബ് എന്നാണ് റിപ്പോര്‍ട്ട്.