കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു
Posted On June 18, 2023
0
860 Views

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് എത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അത്യാഹിത വിഭാഗത്തില്‍ എത്തിച്ച പ്രതിയാണ് വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഏറ്റുമാനൂര്‍ പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാര്‍ കെട്ടിയിടുകയായിരുന്നു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത ഗാന്ധിനഗര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025