12 വർഷത്തെ തിരച്ചിൽ; മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ പോസൂരിൽ വച്ച് അറസ്റ്റിലായി. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയിലെ മാവോവാദി പ്രവർത്തനങ്ങളിൽ സന്തോഷ് പ്രധാന കണ്ണിയായിരുന്നു. 2013 മുതൽ ഈ പ്രദേശങ്ങളിൽ നടന്ന സായുധ വിപ്ലവ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായിരുന്നു.
നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച നേതാവണ് സന്തോഷ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഏതാണ്ട് 45 ഓളം യുഎപിഎ കേസുകളിലും പ്രതിയാണ് ഇയാൾ.