നടൻ വിനായകൻ പൊതുശല്യം, സർക്കാർ പിടിച്ചു കെട്ടിക്കൊണ്ടുപോയി ചികിത്സിക്കണം

നടൻ വിനായകൻ പൊതുശല്യമാണെന്നും സർക്കാർ അദ്ദേഹത്തെ പിടിച്ചു കെട്ടിക്കൊണ്ടുപോയി ചികിത്സിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എല്ലാ കലാകാരന്മാർക്കും അപമാനമായി വിനായകൻ മാറുകയാണെന്നും ഇങ്ങനെ പോയാൽ ജനം തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ ഗായകൻ യേശുദാസിനേയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘‘ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് എന്തു ചികിത്സയാണോ സർക്കാർ നൽകുന്നത് അത് വിനായകന് നൽകാൻ സർക്കാർ തയാറാകണം. ഈ നാടിനും അതിന്റെ സംസ്കാരത്തിനും ചേരാത്ത കലാകാരനാണ് വിനായകൻ. വിനായകൻ ലഹരി ഉപയോഗിച്ചിട്ടാണല്ലോ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത്. താമസിക്കുന്ന ഫ്ലാറ്റിൽ തുണിയുരിഞ്ഞ് പച്ചത്തെറി വിളിച്ചു പറയുന്നത് സമൂഹമാധ്യമങ്ങളിലൂടെയൊക്കെ കാണുന്നുണ്ട്.