ഗോവിന്ദച്ചാമി തന്റെ കണ്ണുകള്‍ ദാനം ചെയ്യാൻ സമ്മതപത്രം നല്‍കിയോ!!!
ആ കണ്ണുകൾ അറിഞ്ഞുകൊണ്ട് ആരെങ്കിലും സ്വീകരിക്കുമോ?

ഗോവിന്ദച്ചാമി തന്റെ കണ്ണുകള്‍ ദാനം ചെയ്യാൻ സമ്മതപത്രം നല്‍കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇയാളുടെ സ്വദേശമായ സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടിയില് നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കെതിരെ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. ഈ കേസുകളില്‍ വിവിധ കാലഘട്ടങ്ങളിലായി ഇയാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിരുന്നു.
തമിഴ്നാട്ടിലും ബോംബെയിലുമായി പിടിച്ചുപറിയും മോഷണവുമായി കഴിഞ്ഞിരുന്ന ഇയാള്‍ തമിഴ്നാട്ടിലായിരുന്നപ്പോള്‍ കണ്ണ് ദാനം ചെയ്യാൻ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഗോവിന്ദച്ചാമി കേരളത്തിലേക്ക് വന്നത്. കേരളത്തില്‍ ട്രെയിനിലെ കച്ചവടക്കാരന്റെ വേഷത്തിലായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറൻസിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന വിവരമനുസരിച്ച് ഇയാള്‍ നേരത്തെ തന്നെ തന്റെ കണ്ണുകള്‍ ദാനം ചെയ്യാൻ ഒപ്പിട്ടുകൊടുത്തുവെന്നാണ്. തമിഴ്നാട്ടിലായിരുന്നപ്പോള്‍ ഇയാള്‍ കണ്ണ് ദാനം ചെയ്യാൻ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. ഇയാളുടെ ഗ്രാമത്തില്‍ നിന്നാണ് വിവരം. പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ ഇരുപതോളം മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്തു തരംകിട്ടിയാല്‍ മോഷ്ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് ഷൊർണൂർ സ്വദേശിയായ യുവതിയോട് ഗോവിന്ദച്ചാമി കൊടും ക്രൂരത കാട്ടിയത്. കൊച്ചിയില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന 23 കാരിയായ യുവതിയെ വള്ളത്തോള്‍നഗർ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടത്. പിന്നാലെ ചാടിയിറങ്ങിയ പ്രതി പാളത്തില്‍ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പഴ്സിലെ പൈസയും കവർന്ന് ഇയാള്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്ക്കാൻ പോലും കഴിയാതെ അവിടെക്കിടന്ന യുവതിയെ പിന്നീട് പരിസരവാസികളാണു കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതി ഫെബ്രുവരി ആറിനു മരിച്ചു.
തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബർ 11നാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഗോവിന്ദച്ചാമിയുടെ ക്രൂരവും പൈശാചികവുമായ പ്രവൃത്തി കോടതിയെപോലും ഞെട്ടിച്ചുവെന്ന് ഒന്നാം നമ്ബർ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കും സമൂഹത്തിനും ഗോവിന്ദച്ചാമി ഭീഷണിയാണ്. കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ക്കു നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013 ഡിസംബറില്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു.എന്നാല്‍ 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും പീഡനത്തിനു നല്കിയ ജീവപര്യന്തം തടവു നിലനിർത്തുകയും ചെയ്തു. വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍