കുമരകം – വെച്ചൂർ – വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് സമർപ്പിച്ചു

ദേശീയപാത 183 നെയും 66 നെയും ബന്ധിപ്പിച്ച് കോട്ടയത്തു നിന്ന് ആരംഭിച്ച് കുമരകം – വെച്ചൂർ – വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നത് സംബന്ധിച്ചുള്ള കരട് റിപ്പോർട്ട് കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച ഫ്രാൻസിസ് ജോർജ് എംപി . ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. ദേശീയപാത വിഭാഗത്തിലെയും മറ്റ് ഗതാഗത, ടൂറിസം രംഗത്തുമുള്ള വിദഗ്ധരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം തയാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രമന്ത്രിക്ക് കൈമാറിയത്.റിപ്പോർട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു. കോട്ടയത്തിനും കൊച്ചിക്കും ഇടയിൽ പ്രതിദിനം 90,000 പിസിയു കടന്നിരിക്കുന്നതിനാൽ പുതിയ റോഡ് നിർമിക്കേണ്ടത് അനിവാര്യമാണന്ന് മന്ത്രി മറുപടിയായി എംപിയെ അറിയിച്ചു. കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരം, കുമരകം, കവണാറ്റിൻകര, കൈപ്പുഴമുട്ട്, തലയാഴം, വൈക്കം, ഉദയനാപുരം, ചെമ്പ്, പൂത്തോട്ട, നടക്കാവ്, തൃപ്പൂണിത്തുറ വഴി അങ്കമാലി- കുണ്ടന്നൂർ ബൈപാസിൽ ചേരുന്ന വിധത്തിലുള്ള റോഡാണ് കരട് റിപ്പോർട്ടിൽ ഉള്ളത്. 60 കിലോമീറ്ററാണ് ദൂരം.