കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു
Posted On February 16, 2025
0
129 Views

കണ്ണൂര് കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന് (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം പച്ചക്കറി തോട്ടത്തില് വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില് കൃഷിജോലിയില് ഏര്പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ച കുത്തിയത്. ഇതിനെ തുടര്ന്ന് കണ്ണൂരിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.