അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു’; ധർമേന്ദ്രയുടെ ആരോഗ്യാവസ്ഥ പങ്കുവച്ച് ഹേമ മാലിനിയും ഇഷയും
ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകളെ തള്ളി ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും. സംഭവിച്ചു കൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണെന്നും ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയുമെന്ന് ഹേമ മാലിനി എക്സിൽ കുറിച്ചു.
“സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കുള്ള അതിന്റെ ആവശ്യകതയ്ക്കും അർഹമായ ബഹുമാനം നൽകുക”- ഹേമ മാലിനി എക്സിൽ അറിയിച്ചു.













