കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ല

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങൾ. മോഷണം പോയതാണെന്നാണ് സൂചന . ഇത് അസാധാരണമായ സംഭവമായതിനാൽ തന്നെ സംഭവത്തിൽ ദുരൂഹയുണ്ട്. രജിസ്ട്രാർ നൽകിയ കേസ് പരിഗണിക്കാൻ ഇരിക്കെ സുപ്രധാന രേഖകൾ കടത്താനുള്ള നീക്കം ആണോ എന്നാണ് സംശയം. വി സി യുടെ അറിവോടെയാണ് താക്കോൽ എടുത്തതെന്ന് സംശയിക്കുന്നുവെന്നും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.
പ്രധാനമായ രേഖകൾ പലതും ഇവിടെയുണ്ട്. പ്രധാന രേഖകൾ കടത്താലാണ് ശ്രമമെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. സിൻഡിക്കേറ്റ് റൂം തുറന്നാൽ വി സി യുടെ റൂമിൽ കേറാം. വിസിയുടെ അറിവോടെയാണോ ഇതെന്ന് സംശയമെന്ന് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ ആരോപിച്ചു. സിൻഡിക്കേറ്റ് പ്രവർത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതൽ വീസിയുടെ ഓഫീസും തുറക്കാൻ അനുവദിക്കില്ലെന്നും ജി മുരരളീധരൻ ആരോപിച്ചു. സിൻഡിക്കേറ്റ് പ്രവർത്തനം തടസ്സപ്പെടുത്താനാണ് നീക്കം. നാളെ മുതൽ വീസിയുടെ ഓഫീസും തുറക്കാൻ അനുവദിക്കില്ലെന്നും ജി മുരളീധരൻ പറഞ്ഞു.